ജിയോയുടെ സൗജന്യ സേവനം മാര്‍ച്ച് 30ന് അവസാനിക്കുകയാണ്. വെല്‍കം ഓഫര്‍, ന്യൂ ഇയര്‍ ഓഫറുകളിലൂടെയായിരുന്നു ജിയോ സൗജന്യ സേവനം നല്‍കിയിരുന്നത്. എന്നാല്‍ ഈ പ്ലാന്‍ അവസാനിക്കുന്നതോടെ വീട്ടമ്മമാര്‍, വിദ്യാര്‍ത്ഥികള്‍, തൊഴില്‍ രഹിതരായ യുവാക്കളടക്കമുള്ളവര്‍ ജിയോയെ ഉപേക്ഷിച്ചേക്കും.
നിലവിലെ സേവനം ഏപ്രില്‍ മുപ്പതിന് ശേഷം തുടരണമെങ്കില്‍ 99 രൂപയ്ക്ക് ജിയോ പ്രൈം ടൈം അംഗത്വം എടുക്കണം. തുടര്‍ന്ന് പ്രതിമാസം 303 രൂപയുടെ റീചാര്‍ജ് ചെയ്യേണ്ടിവരും. ഇത് വിദ്യാര്‍ത്ഥികളുള്‍പ്പടെയുള്ള ഉപഭോക്താക്കളെ നഷ്ടപ്പെടുത്തുമെന്നാണ് കണക്കാക്കുന്നത്. ഇതിനിടെ എയര്‍ടെല്ലും ഐഡിയയും ബിഎസ്എന്‍എലുമെല്ലാം ജിയോയെ കടത്തിവെട്ടുന്ന ഓഫറുകളുമായി രംഗത്ത് വന്നിട്ടുണ്ട്.
