യുവാക്കളെ ഡിജിറ്റല്‍ മേഖലയില്‍ ചാമ്പ്യന്മാരാക്കുകയാണ് റിലയന്‍സിന്‍റെ ലക്ഷ്യം

കൊച്ചി: രാജ്യത്തെ യുവാക്കളില്‍ ഡിജിറ്റല്‍ അവബോധം വളര്‍ത്തുന്നതിനായി 'ഡിജിറ്റല്‍ ചാംമ്പ്യന്‍' പഠന പദ്ധതിയുമായി റിലയന്‍സ് ജിയോ രംഗത്ത്. ബിരുദ വിദ്യാര്‍ത്ഥികള്‍ക്കാവും ഇതിന്‍റെ പ്രയോജനം ലഭിക്കുക. ദേശീയ തലത്തിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. 

അഞ്ച് ആഴ്ച്ച നീണ്ടുനില്‍ക്കുന്ന പ്രോഗ്രാമില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ ചെറുകിട ഇടത്തരം വ്യാപാര വ്യവസായങ്ങള്‍ക്ക് എങ്ങനെ പ്രയോജനപ്പെടുത്താം. സാങ്കേതിക വിദ്യയുടെ വിപുലമായ പ്രായോഗിക ഉപയോഗങ്ങള്‍ എന്നിവയില്‍ പരിശീലനം നല്‍കും. 

യുവജനതയ്ക്ക് ഇപ്രകാരം പ്രയോഗിക പരിശീലനം നല്‍കി അവരെ ഡിജിറ്റല്‍ മേഖലയിലെ ചാമ്പ്യന്മാരാക്കുകയാണ് റിലയന്‍സിന്‍റെ ലക്ഷ്യം. അതിനൊപ്പം ഡിജിറ്റല്‍ രംഗത്തെ നവയുഗ വെല്ലുവിളികള്‍ പരിഹരിക്കുന്നതിനുളള ടൂള്‍ കിറ്റുകളും വിതരണം ചെയ്യും. ആദ്യബാച്ച് ഈ മാസം 21ന് ആരംഭിക്കും. രാജ്യത്തെ 800 നഗരങ്ങളിലാണ് ഇതിനായി ഇന്‍റേണ്‍ഷിപ്പ് സെന്‍ററുകള്‍ ജിയോ സജീകരിച്ചിരിക്കുന്നത്. താല്‍പ്പര്യമുളളവര്‍ jioയുടെ career വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക.