റിലയന്‍സ് ജിയോ പുതിയ ഓഫറുമായി എത്തി
ദില്ലി: ഉപഭോക്താക്കള്ക്കായി അനവധി ഓഫറുകള് നടപ്പാക്കി ടെലിക്കോം മേഖലയില് വിപ്ലവം സൃഷ്ടിച്ച റിലയന്സ് ജിയോ പുതിയ ഓഫറുമായി എത്തുന്നു. പഴയ വൈഫൈ മോഡം എക്സ്ചെയ്ഞ്ച് ചെയ്ത് പുതിയ ജിയോ വൈഫൈ മോഡം വാങ്ങാന് റിലയന്സ് ജിയോ അവസരമൊരുക്കുന്നു.
ഏത് കമ്പനിയുടെ മോഡമോ/ഡോങ്കിളോ നിങ്ങള്ക്ക് ജിയോയുമായി എക്സ്ചെയ്ഞ്ച് ചെയ്യാം. എക്സ്ചെയ്ഞ്ച് ചെയ്യുന്നതിന് 999 മുതല് 2,200 രൂപ വരെ ക്യാഷ് ബ്യാക്കായി കസ്റ്റമേഴ്സിന് ലഭിക്കും. ജിയോ ഡോങ്കിളിന്റെ വില 999 രൂപയാണ്. രണ്ടുതരം പ്ലാനുകളില് നിങ്ങള്ക്ക് ഡോങ്കിളിനായി സിമ്മുകള് വാങ്ങാം. 198 രൂപയുടേതും 299 രൂപയുടേതും. ജിയോ പ്രൈം മെമ്പര്ഷിപ്പിന്റെ ചിലവ് 99 രൂപയാണ്. പഴയ ഡോങ്കിളോ/ മോഡമോ നല്കുന്നതിലൂടെ നിങ്ങള്ക്ക് അധികം ചെലവുകളില്ലാതെ പുതിയ 4ജി മോഡം കണക്ഷന് സ്വന്തമാക്കാന് കഴിയും.
