ദില്ലി: രാജ്യത്തെ അര്‍ബര്‍ സഹകരണ ബാങ്കുകളെ ഒരു കുടക്കീഴില്‍ അണിനിരത്താന്‍ ഉദ്ദേശിച്ച് റിസര്‍വ് ബാങ്ക്. ഇതിനായി അംബ്രല്ല ഓര്‍ഗനൈസേഷന്‍ (യുഒ) രൂപീകരിക്കാനാണ് റിസര്‍വ് ബാങ്ക് തീരുമാനം. രാജ്യത്തെ പ്രാഥമിക സഹകരണ ബാങ്കുകളെയും അര്‍ബര്‍ ബാങ്കുകളെയും സാമ്പത്തികമായി കരുത്തുറ്റവയാക്കാന്‍ ലക്ഷ്യമിട്ടുളളതാണ് പദ്ധതി. 

മൂന്ന് ദിവസമായി ദില്ലിയില്‍ ഗവര്‍ണറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പണനയ അവലോകന യോഗത്തിലാണ് തീരുമാനം. റിസര്‍വ് ബാങ്കിന്‍റെ മേല്‍നോട്ടത്തില്‍ സഹകരണ ബാങ്കുകളുടെ വിശ്വാസ്യത വര്‍ധിപ്പിക്കുകയും ക്രമക്കേടുകള്‍ കുറയ്ക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. സഹകരണ ബാങ്കുകള്‍ക്ക് മൂലധന പിന്തുണ നല്‍കുന്നതിനൊപ്പം സഹകരണ ബാങ്കുകള്‍ക്കാവശ്യമായ ഐടി അടിസ്ഥാന സേവനങ്ങള്‍ നല്‍കി ബാങ്കുകള്‍ക്ക് നവീന മുഖം നല്‍കുകയും പദ്ധതിയുടെ ലക്ഷ്യമാണ്.