ദില്ലി: പണപ്പെരുപ്പം  നിയന്ത്രണ വിധേയമായ സാഹചര്യത്തിലും ജിഎസ്ടിയടക്കമുള്ള പ്രധാന മാറ്റങ്ങല്‍ സമ്പദ് വ്യവസ്ഥയില്‍ വരാനിരിക്കുന്നതും പരിഗണിച്ചാണ് റിസര്‍വ് ബാങ്കിന്റെ തീരുമാനം.മാത്രമല്ല മണ്‍സൂണ്‍ രാജ്യത്ത് എത്തിക്കഴിഞ്ഞു. ഇത്തവണ മികച്ച മഴ ലഭിക്കുമെന്നാണ് കാലവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്. ഇത്  കാര്‍ഷിക ഉത്പാദനം മെച്ചപ്പെടുത്തും . ഇത് പണപ്പെരുപ്പം വീണ്ടും കുറക്കാന്‍ അവസരമൊരുക്കും.

ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് റിസര്‍വ് ബാങ്ക് ധനനയ സമിതി പലിശ നിരക്കില്‍ മാറ്റം വരുത്തേണ്ടെന്ന് തീരുമാനിച്ചത്. എന്നാല്‍ ബാങ്കുകളുടെ എസ്എല്‍ആര്‍ നിരക്കില്‍ അര ശതമാനത്തിന്റെ കുറവ് വരുത്തിയിട്ടുണ്ട്.

ബാങ്കുകള്‍ സ്വര്‍ണ്ണമായും സര്‍ക്കാര്‍ കടപ്പത്രമായും സൂക്ഷിക്കേണ്ട  പണത്തിന്റെ തോതാണ് എസ്എല്‍ആര്‍. പ്രധാന നിരക്കുകളില്‍ മാറ്റം വരുത്താത്ത സാഹചര്യത്തില്‍ ബാങ്കുകളുടെ വിവിധ വായ്പ പലിശ നിരക്കുകളില്‍ മാറ്റമുണ്ടാകാനിടയില്ല.