കണിക്ക ഇനത്തില്‍ 25.42 കോടിയുടെയും അപ്പം വില്‍പ്പനയില്‍ 10.93 കോടിയും കുറഞ്ഞു. അരവണ വില്‍പ്പനയിലുണ്ടായ കുറവ് 37.06 കോടി രൂപയാണ്

തിരുവനന്തപുരം: ശബരിമലയില്‍ ഈ തീര്‍ഥാടന കാലത്ത് ഭക്തരുടെ കുറവ് മൂലം 100 കോടിയോളം രൂപയുടെ വരുമാന നഷ്ടം ദേവസ്വം ബോര്‍ഡിനുണ്ടായി. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇത് സംബന്ധിച്ച കണക്കുകള്‍ നിയമസഭയില്‍ വിശദീകരിച്ചത്. 

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 99.25 കോടി രൂപയുടെ കുറവാണ് വരുമാനത്തിലൂണ്ടായത്. ശബരിമലയില വരുമാനത്തിലുണ്ടായ ഇടിവ് സ്വയം പര്യാപ്തത നേടാത്ത ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ ശമ്പള - പെന്‍ഷന്‍ വിതരണത്തെ ബാധിക്കുമെന്ന് നേരത്തെ ദേവസ്വം ബോര്‍ഡ് വിശദമാക്കിയിട്ടുണ്ട്. 

കണിക്ക ഇനത്തില്‍ 25.42 കോടിയുടെയും അപ്പം വില്‍പ്പനയില്‍ 10.93 കോടിയും കുറഞ്ഞു. അരവണ വില്‍പ്പനയിലുണ്ടായ കുറവ് 37.06 കോടി രൂപയാണ്. 2018-19 ലെ ആകെ വരുമാനം 180.18 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇത് 279.43 കോടി രൂപയായിരുന്നു.