റബ്ബര്‍ വില ഉയര്‍ന്നു

കോട്ടയം: സംസ്ഥാനത്ത് റബ്ബര്‍ വില ഉയര്‍ന്നു. ആര്‍എസ്എസ് 4ന് വെള്ളിയാഴ്ച്ചത്തെക്കാള്‍ കിലോയ്ക്ക് ഒരു രൂപ കൂടി 121 രൂപയിലെത്തി. വെള്ളിയാഴ്ച്ച കിലോയ്ക്ക് 120 രൂപയായിരുന്നു നിരക്ക്. 

ആര്‍എസ്എസ് 5ന് കിലോയ്ക്ക് 119 രൂപയാണ് വിപണി വില. ലാറ്റക്സിന് കിലോയ്ക്ക് 84.55 രൂപയാണ് നിരക്ക്. ഐഎസ്എന്‍ആര്‍ - 20 ന് കിലോയ്ക്ക് 114 രൂപയാണ് ഇന്നത്തെ വിപണിവില.