റബ്ബര്‍ വില കൂടുന്നു

കോട്ടയം: റബ്ബര്‍ വിലയില്‍ വീണ്ടു ഉണര്‍വ് രേഖപ്പെടുത്തിത്തുടങ്ങി. ഇന്ന് ആര്‍എസ്എസ് നാലിന്‍റെ വില കിലോയ്ക്ക് അന്‍പത് പൈസ വര്‍ദ്ധിച്ചു. ആര്‍എസ്എസ് നാലിന്‍റെ ഇന്നത്തെ വില കിലോയ്ക്ക് 122.50 രൂപയാണ്. ആര്‍എസ്എസ് അഞ്ചിന്‍റെ വിലയിലും അന്‍പത് പൈസയുടെ വര്‍ദ്ധനവ് രേഖപ്പെടുത്തി. ആര്‍എസ്എസ് അഞ്ചിന് 120 രൂപയാണ് ഇന്നത്തെ വില. ഐഎസ്എന്‍ആര്‍ 20 ന് ഒരു രൂപ വര്‍ദ്ധിച്ച് കിലോയ്ക്ക് 116.50 രൂപയിലെത്തി. ലാറ്റക്സിന് കിലോയ്ക്ക് 85.60 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്. ഏപ്രില്‍ അഞ്ച് മുതല്‍ റബ്ബര്‍ വിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്.