Asianet News MalayalamAsianet News Malayalam

ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു; മൂന്ന് മാസത്തെ ഉയര്‍ന്ന നിലവാരത്തില്‍

അസംസ്കൃത എണ്ണ വില ബാരലിന് 60 ഡോളറിന് താഴെയായതോടെ കറന്‍റ് അക്കൌണ്ട് കമ്മിയും പണപ്പെരുപ്പവും നിയന്ത്രണത്തിലാകും. ഇതാണ് രൂപയുടെ മൂല്യം ഉയര്‍ത്തിയത്.  

rupee hits dollar
Author
Delhi, First Published Nov 26, 2018, 1:14 PM IST

മുംബൈ: തുടര്‍ച്ചയായി എട്ട് വ്യാപാര ദിനങ്ങളിലായി രൂപയുടെ മൂല്യം ഉയര്‍ന്നു. ഇതോടെ ഡോളറിനെതിരെ  രൂപയുടെ മൂല്യം മൂന്ന് മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. തിങ്കളാഴ്ച രാവിലെ  വിനിമയമൂല്യം ഡോളറിനെതിരെ 70.39ലെത്തി.   കഴിഞ്ഞ വ്യാഴാഴ്ച ക്ലോസ് ചെയ്തത് 70.70 നിലവാരത്തിലാണ്.

അസംസ്കൃത എണ്ണ വില ബാരലിന് 60 ഡോളറിന് താഴെയായതോടെ കറന്‍റ് അക്കൌണ്ട് കമ്മിയും പണപ്പെരുപ്പവും നിയന്ത്രണത്തിലാകും. ഇതാണ് രൂപയുടെ മൂല്യം ഉയര്‍ത്തിയത്.  

Follow Us:
Download App:
  • android
  • ios