Asianet News MalayalamAsianet News Malayalam

ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യത്തിൽ രൂപ

 അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കൂടിയതും ചൈനയും അമേരിക്കയും തമ്മിലുള്ള വാണിജ്യയുദ്ധത്തെത്തുടർന്ന് ഡോളറിന്‍റെ മൂല്യം കൂടിയതുമാണ് രൂപയുടെ മൂല്യം കൂപ്പുകുത്താനുള്ള പ്രധാനകാരണം. 

rupee marks highest lose
Author
Mumbai, First Published Sep 19, 2018, 2:45 AM IST

മുംബൈ: രൂപയുടെ മൂല്യം വീണ്ടും കുത്തനെ താഴേയ്ക്ക്. ഡോളറിനെതിരെ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ മൂല്യമാണ് ചൊവ്വാഴ്ച്ച രൂപയ്ക്ക് രേഖപ്പെടുത്തിയത്. ഒരു ഡോളറിന് 72.97 എന്നതാണ് ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ രൂപയുടെ വിനിമയ നിരക്ക്. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കൂടിയതും ചൈനയും അമേരിക്കയും തമ്മിലുള്ള വാണിജ്യയുദ്ധത്തെത്തുടർന്ന് ഡോളറിന്‍റെ മൂല്യം കൂടിയതുമാണ് രൂപയുടെ മൂല്യം കൂപ്പുകുത്താനുള്ള പ്രധാനകാരണം. 

രൂപയുടെ വിലയിടിഞ്ഞതോടെ എണ്ണയുടെയും മറ്റ് നിത്യോപയോഗ സാധനങ്ങളുടെയും വില ഇനിയും കൂടും. രൂപയുടെ മൂല്യം ഇടിയുന്നത് തടയാൻ റിസർവ് ബാങ്ക് ഡോളറിന്‍റെ ശേഖരം വിറ്റഴിച്ചെങ്കിലും ഫലം കണ്ടില്ല. വിപണി ഇന്നും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.  സെൻസെക്സ് 294 പോയന്‍റ് ഇടിഞ്ഞ് 37,290 ലും നിഫ്റ്റി 98 പോയന്‍റ് ഇടിഞ്ഞ് 11,278 ലും വ്യാപാരം അവസാനിപ്പിച്ചു.

Follow Us:
Download App:
  • android
  • ios