അഴിമതിക്കേസില്‍ സാംസങ് മേധാവി ലീ ജെയ് യോംഗിനെ ദക്ഷിണ കൊറിയ അറസ്റ്റ് ചെയ്തു. ഇംപീച്ച്മെന്‍റ് നടപടിക്ക് വിധേയയായ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യൂന്‍ഹൈയുടെ സുഹൃത്ത് ചോയി സൂണ്‍സിലിന് വന്‍ തുക കൈക്കൂലി നല്‍കുകയും പകരം പാര്‍ക്കില്‍ നിന്ന് ആനുകൂല്യം കൈപ്പറ്റുകയും ചെയ്‌തെന്ന കേസിലാണ് അറസ്റ്റ്. എന്നാല്‍ യോംഗിനെതിരെയുള്ള ആരോപണം സാംസങ്ങ് നിഷേധിച്ചു. സത്യം പുറത്ത് കൊണ്ടുവരാന്‍ പോരാടുമെന്ന് സാംസങ്ങ് കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു.