നിലവിൽ ബാരലിന് ശരാശരി  5133 രൂപയാണ് വില. അടുത്തവർഷം മധ്യത്തോടെ ഇത് ശരാശരി  5475 രൂപയായി ഉയരുമെന്നാണ് കരുതുന്നത്. 

റിയാദ്:സൗദി അറേബ്യ എണ്ണ ഉത്പാദനം വര്‍ധിപ്പിച്ചു. ആഗോളവിപണിയിൽ എണ്ണ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് എണ്ണലഭ്യത വർധിപ്പിക്കുന്നതിനുള്ള സൗദിയുടെ തീരുമാനം. 

കഴിഞ്ഞമാസം മുതല്‍ പ്രതിദിനം ഏഴുലക്ഷം ബാരല്‍ എണ്ണ വീതം സൗദി അധികമായി ഉത്പാദിപ്പിച്ചിരുന്നു. ഇത് അടുത്ത മാസം മുതല്‍ ദിവസവും 10.10ദശലക്ഷം ബാരലാക്കാനാണ് നീക്കം. നിലവിൽ ബാരലിന് ശരാശരി 5133 രൂപയാണ് വില. അടുത്തവർഷം മധ്യത്തോടെ ഇത് ശരാശരി 5475 രൂപയായി ഉയരുമെന്നാണ് കരുതുന്നത്. 

സമീപകാലത്ത് ഇറാനിൽ എണ്ണ ഉത്പാദനം കുറയുകയും ലിബിയയിൽനിന്നുള്ള കയറ്റുമതി തടസ്സപ്പെടുകയും ചെയ്തിരുന്നു.. ഇത് കഴിഞ്ഞമാസം അവസാനം സൗദി അറേബ്യ ഉൾപ്പെടെയുളള ഒപെക് രാജ്യങ്ങളുടെ കയറ്റുമതി ഗണ്യമായി വർധിക്കാനിടയാക്കി. 

ഇറാനിൽനിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നതിനെതിരേ അമേരിക്ക നടത്തുന്ന സമ്മർദം സൗദി അറേബ്യക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞദിവസം വിയന്നയിൽ ചേർന്ന ഒപെക്കിന്റെയും റഷ്യയുടെയും യോഗത്തിലാണ് എണ്ണയുദ്പാദനം വര്‍ധിപ്പിക്കുന്നകാര്യത്തില്‍ സൗദി അറേബ്യ ധാരണയിലെത്തിയത്.