ആറ് അസോസിയേറ്റ് ബാങ്കുകളുമായുള്ള ലയനനടപടികളുടെ തുടര്‍ച്ചയായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ 1295- ബ്രാഞ്ചുകളുടെ ഐ.എഫ്.എസ്.സി കോഡുകളില്‍ മാറ്റം വരുത്തി. പുതുക്കിയ ഐ.എഫ്.എസ്.സി കോഡുകളും ബ്രാഞ്ചും കോഡും അടക്കമുള്ള വിവരങ്ങള്‍ എസ്.ബി.ഐ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ദില്ലി: ആറ് അസോസിയേറ്റ് ബാങ്കുകളുമായുള്ള ലയനനടപടികളുടെ തുടര്‍ച്ചയായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ 1295- ബ്രാഞ്ചുകളുടെ ഐ.എഫ്.എസ്.സി കോഡുകളില്‍ മാറ്റം വരുത്തി. പുതുക്കിയ ഐ.എഫ്.എസ്.സി കോഡുകളും ബ്രാഞ്ചും കോഡും അടക്കമുള്ള വിവരങ്ങള്‍ എസ്.ബി.ഐ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം സര്‍ക്കിളിന് കീഴില്‍ കേരളത്തിലെ 56 എസ്.ബി.ഐ ബ്രാഞ്ചുകളുടെ കോഡുകളിലും മാറ്റമുണ്ട്.
2017 ഏപ്രില്‍ ഒന്നിനാണ് അഞ്ച് അസോസിയേറ്റഡ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും ഔദ്യോഗികമായി എസ്.ബി.ഐയില്‍ ലയിച്ചത്. നിലവില്‍ 33.45 ലക്ഷം കോടിയുടെ ആസ്തി മൂല്യവുമായി ലോകത്തെ 53-ാമാത്തെ വലിയ ബാങ്കാണ് എസ്.ബി.ഐ. 2017-ലെ കണക്കനുസരിച്ച് രാജ്യമെന്പാടുമായി 22,428 ബ്രാഞ്ചുകളാണ് എസ്.ബി.ഐയ്കക് ഉള്ളത്.


