ഡിസംബര്‍ 10 മുതല്‍ പലിശ വര്‍ദ്ധന പ്രാബല്യത്തില്‍ വന്നു. എല്ലാ കാലാവധിലുളള വായ്പയ്ക്കും പലിശ വര്‍ദ്ധന ബാധകമാണ്. 

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്ബിഐ വായ്പ പലിശ നിരക്കുകള്‍ ഉയര്‍ത്തി. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍റിങ് അടിസ്ഥാനമാക്കിയുളള പലിശ നിരക്കില്‍ അഞ്ച് ബേസിസ് പോയിന്‍റിന്‍റെ വര്‍ദ്ധനയാണ് വരുത്തിയത്. 

ഡിസംബര്‍ 10 മുതല്‍ പലിശ വര്‍ദ്ധന പ്രാബല്യത്തില്‍ വന്നു. എല്ലാ കാലാവധിലുളള വായ്പയ്ക്കും പലിശ വര്‍ദ്ധന ബാധകമാണ്. ഇതനുസരിച്ച് ഭവന, വാഹന വായ്പകള്‍ ഉള്‍പ്പടെയുളളവയ്ക്ക് പ്രതിമാസ തിരിച്ചടവ് ഉയരും. ഇതോടെ മൂന്ന് വര്‍ഷം വരെ തിരിച്ചടവ് കാലവധിയുണ്ടായിരുന്ന വായ്പയുടെ പലിശ 8.70 ത്തില്‍ നിന്ന് 0.05 ശതമാനം ഉയര്‍ന്ന് 8.75 ശതമാനത്തിലെത്തി.