തിരുവനന്തപുരം ആസ്ഥാനമായുളള കേരള സര്‍ക്കിളിലെ 55 ശാഖകള്‍ക്കാണ് പേര് മാറ്റം

തിരുവനന്തപുരം: ഭാരതീയ മഹിള ബാങ്കും, മറ്റ് അഞ്ച് അനുബന്ധ ബാങ്കുകളും എസ്ബിഐയില്‍ ലയിപ്പിക്കുന്നതിന്‍റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതിന്‍റെ ഭാഗമായായി 1295 ബാങ്കുകളുടെ ഐഎഫ്എസ്‍സി നന്പറില്‍ മാറ്റം വരുത്തി. ഇതോടെ ചില ബാങ്കുകളുടെ പേരിലും മാറ്റം വരും. 

തിരുവനന്തപുരം ആസ്ഥാനമായുളള കേരള സര്‍ക്കിളിലെ 55 ശാഖകള്‍ക്കാണ് പേര് മാറ്റം. ഫണ്ട് കൈമാറ്റത്തിന് ബാങ്ക് ശാഖകളെ തിരിച്ചറിയുന്നതിനായാണ് ഐഎഫ്എസ്‍സി കോഡ് ഉപയോഗിക്കുന്നത്. ഇന്ത്യൻ ഫിനാൻഷ്യൽ സിസ്റ്റം കോഡ് എന്നതിന്റെ ചുരുക്കെഴുത്താണ് ഐഎഫ്എസ്‌സി എന്നത്.