സ്ഥിരം നിക്ഷേപങ്ങള്‍ക്ക് എസ്ബിഐ പലിശാ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു
തിരുവനന്തപുരം: ബാങ്കുകളില് സ്ഥിരം നിക്ഷേപമുള്ളവര്ക്ക് മുതല് ഇനി നല്ലകാലം. ഒരു കോടിയില് താഴെയുളള സ്ഥിരം നിക്ഷേപങ്ങള്ക്ക് എസ്ബിഐ പലിശാ നിരക്കുകള് വര്ദ്ധിപ്പിച്ചു. മാറ്റം വരുത്തിയ പലിശാ നിരക്കുകള് മെയ് 28 മുതല് നിലവില് വന്നു.
എസ്ബിഐയുടെ സ്ഥിരം നിക്ഷേപകര്ക്ക് ഒരു വര്ഷമോ രണ്ട് വര്ഷത്തില് താഴെയോയുളള നിക്ഷേപങ്ങള്ക്ക് 6.65 ശതമാനം പലിശ ഇനിമുതല് ലഭിക്കും. നേരത്തെ ഇത് 6.4 ശതമാനമായിരുന്നു. സീനിയര് സിറ്റിസണ്സിന് പലിശ നിരക്ക് 7.15 ശതമാനം ലഭിക്കും. മുന്പ് ഇത് 6.9 ആയിരുന്നു.
രണ്ട് വര്ഷമോ മൂന്ന് വര്ഷത്തില് താഴെയോയുളള നിക്ഷേപങ്ങള്ക്ക് ഇനിമുതല് 6.65 ശതമാനം ലഭിക്കും ഇത് മുന്പ് 6.6 ശതമാനമായിരുന്നു. സീനിയര് സിറ്റിസണ്സിന് 7.15 ശതമാനവും ലഭിക്കും നേരത്തെ 7.10 ശതമാനമായിരുന്നു നിരക്ക്. എസ്ബിഐ പലിശ നിരക്കുകള് കൂട്ടിയതോടെ മറ്റ് വാണിജ്യ ബാങ്കുകളും പലിശാ നിരക്ക് കൂട്ടുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കാണ് എസ്ബിഐ.
