മുംബൈ: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വീണ്ടും ഭവന വായ്പ പലിശ നിരക്ക് കുറച്ചു. കാല്‍ ശതമാനം ഇളവാണ് പലിശ നിരക്കില്‍ വരുത്തിയിരിക്കുന്നത്. 8.35 ശതമാനമാണ് പുതിയ നിരക്ക്. മുപ്പത് ലക്ഷം രൂപയുള്ള വായ്പകള്‍ക്ക് ഇളവ് ലഭിക്കും. പുതിയ നിരക്ക് നാളെ മുതല്‍ നിലവില്‍ വരും. പലിശ കുറയുന്നതോടെ പ്രതിമാസ വായ്പ തിരിച്ചടവില്‍ 530 രൂപ വരെ കുറയുമെന്ന് എസ് ബി ഐ അറിയിച്ചു.