തണ്ണീര്‍മുക്കം ബണ്ട് ഒരു വര്‍ഷത്തേക്കെങ്കിലും തുറന്ന് വച്ച് ഉപ്പുവെള്ളം കയറ്റി ശുചീകരീക്കണമെന്ന് ധനമന്ത്രി. പ്രളയത്തെ അതിജീവിക്കുന്ന രീതിയില്‍ എസി റോഡി നവീകരിക്കാന്‍ പദ്ധതി

തിരുവന്തപുരം: പിണറായി സര്‍ക്കാരിന്‍റെ നാലാം ബജറ്റില്‍ വിപുലമായ കുട്ടനാട് പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്. ആയിരം കോടി രൂപയുടെ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിക്കുന്നുവെന്ന് എന്ന് പറഞ്ഞു കൊണ്ടാണ് പദ്ധതി പാക്കേജ് ധനമന്ത്രി വിശദീകരിച്ചത്.

കുട്ടനാട് പാക്കേജ്...

  • പാക്കേജിന്‍റെ ഭാഗമായി കായലും ജലാശയങ്ങളും ശുചീകരിക്കും
  • പ്ലാസ്റ്റികും മറ്റു മാലിന്യങ്ങളും നീക്കം ചെയ്യും
  • എക്കല്‍ അടഞ്ഞ് കായല്‍ തട്ടിന്‍റെ ഉയരം കൂടിയിട്ടുണ്ട്. 
  • കായലിലെ ചളി നീക്കും, പുറം ബണ്ടിന്‍റെ അറ്റകുറ്റപ്പണിക്കായി 47 കോടി 
  • കിഫ്ബി സഹായത്തോടെ നടപ്പാക്കുന്ന 230 കോടിയുടെ കുട്ടനാട് കുടിവെള്ളപ്പദ്ധതി നടപ്പ് സാന്പത്തിക വര്‍ഷം പൂര്‍ത്തിയാക്കും
  • തണ്ണീര്‍മുക്കം ബണ്ട് ഒരു വര്‍ഷത്തേക്കെങ്കിലും തുറന്ന് വച്ച് ഉപ്പുവെള്ളം കയറ്റി ശുചീകരീക്കണമെന്ന് ധനമന്ത്രി
  • ശുചീകരിച്ച കുട്ടനാട് വീണ്ടും മലിനപ്പെടാതിരിക്കാന്‍ തോടുകള്‍ ഒറ്റത്തവണ വൃത്തിയാക്കും. 
  • കനാല്‍ പ്രദേശത്ത് ഉറവിടമാലിന്യസംസ്കരണം വ്യാപിപ്പിക്കും
  • മൊബൈല്‍ സെപ്റ്റേജ് യൂണിറ്റുകള്‍ വ്യാപകമായി നടപ്പാക്കും. ഇതിന് 25 ശതമാനം മൂലധന സബ്സിഡി സര്‍ക്കാര്‍ നല്‍കും. 
  • കായലിലെ മത്സ്യസന്പത്ത് വര്‍ധിപ്പിക്കാന്‍ മീന്‍ കുഞ്ഞുങ്ങളെ സ്ഥിരമായി നിക്ഷേപിക്കും. മത്സ്യകൃഷിക്കായി അഞ്ച് കോടി
  • 16 കോടി ചിലവില്‍ കുട്ടനാട്ടില്‍ പുതിയ താറാവ് ബ്ലീഡിംഗ് ഫാം
  • പ്രളയത്തെ അതിജീവിക്കുന്ന രീതിയില്‍ എസി റോഡി നവീകരിക്കാന്‍ പദ്ധതി
  • കുട്ടനാടിലെ പൊതുസ്ഥാപനങ്ങളെല്ലാം പ്രളയത്തെ അതിജീവിക്കുന്ന രീതിയിലാവും 
  • പ്രളയകാലത്ത് മൃഗങ്ങളെ സംരക്ഷിക്കുന്ന ഉയരത്തിലുള്ള ഷെല്‍ട്ടറുകള്‍ സ്ഥാപിക്കും
  • ഹെലിപാഡോട് കൂടി പുളിങ്കുന്നില്‍ ബഹുനില ആശുപത്രി ഇതിന് ചിലവ് 150 കോടി 
  • പെറ്റ്ലാന്‍ഡ് അതോറിറ്റി സഹായത്തോടെ അഞ്ഞൂറ് കോടിയെങ്കിലും കുട്ടനാട് പാക്കേജിന് വിനിയോഗിക്കും