ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്സ് 341.97 പോയന്റിന്റെ നേട്ടത്തില്‍ 36139.98 എന്ന നിലയിലും നിഫ്റ്റി 117.50 പോയന്റിന്റെ നേട്ടത്തില്‍ 11083.70 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടാറ്റ സ്റ്റീല്‍, വേദാന്ത്, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം വിപ്രോ, ടാറ്റാ മോട്ടോഴ്‍സ് എന്നീ ഓഹികള്‍ നഷ്‍ടത്തിലാണ്.