ഓഹരി വിപണികളിൽ നഷ്ടം. സെൻസെക്സ് 29,600ന് താഴെയെത്തി. സാന്പത്തിക വർഷത്തിന്‍റെ അവസാന ദിനത്തിൽ കരുതലോടെയാണ് വിപണിയിലെ വ്യാപാരം. ഏഷ്യൻ വിപണികളിൽ സമ്മിശ്ര പ്രതികരണമാണ്. റിലയൻസ്, ടാറ്റ സ്റ്റീൽ, ഒഎൻജിസി എന്നിവ നേട്ടപ്പട്ടികയാണ്. അതേസമയം എച്ച്ഡിഎഫ്സി, ഐടിസി, സിപ്ല എന്നിവ നഷ്ടപ്പട്ടികയിലാണ്. ഡോളറുമായുള്ള വിനിമയത്തിൽ രൂപ നേട്ടം നിലനിറുത്തുന്നു. 9 പൈസയുടെ നേട്ടത്തോടെ 64 രൂപ 83 പൈസയിലാണ് രൂപയുടെ വിനിമയം.