ഇന്ത്യന്‍ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ്, ഏഷ്യന്‍ പെയിന്‍റ്സ്, ബജാജ് ഫിന്‍സീവ്, ആക്സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ് എന്നീ ഓഹരികള്‍ നിഫ്റ്റിയില്‍ നേട്ടത്തിലാണ്. 12 ല്‍ 11 പൊതുമേഖല ബാങ്കിംഗ് ഓഹരികളും 1.85 ശതമാനം നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. 

മുംബൈ: ബുധനാഴ്ച്ച വ്യാപാരത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തോടെ തുടങ്ങി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 100 പോയിന്‍റ് ഉയര്‍ന്ന് 36,457 ലാണ് വ്യാപാരം നടക്കുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 50 പോയിന്‍റ് ഉയര്‍ന്ന് 10,952 ലാണ് വ്യാപാരം പുരോഗമിക്കുന്നത്. 

ഇന്ത്യന്‍ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ്, ഏഷ്യന്‍ പെയിന്‍റ്സ്, ബജാജ് ഫിന്‍സീവ്, ആക്സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ് എന്നീ ഓഹരികള്‍ നിഫ്റ്റിയില്‍ നേട്ടത്തിലാണ്. 12 ല്‍ 11 പൊതുമേഖല ബാങ്കിംഗ് ഓഹരികളും 1.85 ശതമാനം നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. 

രാജ്യന്തര എണ്ണവിലയില്‍ വന്‍ ഇടിവ് തുടരുന്നത് ഇന്ത്യന്‍ ഓഹരി വിപണിയെ നേട്ടത്തിലേക്ക് നയിക്കുന്നുണ്ട്. ഇന്ന് ക്രൂഡ് ഓയിലിന്‍റെ നിരക്ക് ബാരലിന് 56.66 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്.