മുംബൈ: ഓഹരി വിപണിയില്‍ നഷ്ടം. സെന്‍സെക്സ് 159 പോയിന്റും നിഫ്ടി 44 പോയിന്റും ഇടിഞ്ഞു. 25679ലാണു സെന്‍സെക്സിന്റെ ക്ലോസിങ്. നിഫ്ടി 7855ല്‍ വ്യാപാരം അവസാനിപ്പിച്ചു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി, ഐടിസി, സണ്‍ ഫാര്‍മ എന്നീ ഓഹരികളിലെ വില്‍പ്പന സമ്മര്‍ദമാണ് ഓഹരി വിപണിയെ തളര്‍ത്തിയത്. ആഗോള വിപണികളിലെ ഇടിവും ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രതിഫലിച്ചു.
ഭാരതി എയര്‍ടെല്‍, ടിസിഎസ്, ബജാജ് ഓട്ടോ, എച്ച്‌യുഎല്‍, അദാനി പോര്‍ട്സ് എന്നിവ നേട്ടമുണ്ടാക്കിയപ്പോള്‍ മാരുതി, റിലയന്‍സ്, എന്‍ടിപിസി, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍ എന്നിവ നഷ്ടത്തിലായിരുന്നു.
