റിസര്‍വ് ബാങ്ക് വായ്പ നയ പ്രഖ്യാപനത്തിന് ശേഷം ബാങ്കിംഗ് ഓഹരികളിലാണ് ലാഭമെടുക്കല്‍ നടക്കുന്നത്. രാജ്യാന്തര വിപണികളില്‍ സമ്മിശ്ര പ്രതികരണമാണ്. ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നിവയാണ് ഇന്ന് നഷ്ടപ്പട്ടികയില്‍ മുന്നില്‍. അതേസമയം ടിസിഎസ്, ലൂപ്പിന്‍, ഹീറോ മോട്ടോര്‍കോര്‍പ്പ് എന്നിവ നേട്ടത്തിലാണ്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയും നേട്ടത്തിലാണ്. 16 പൈസ ഉയര്‍ന്ന് 67 രൂപ 3 പൈസയിലാണ് രൂപ.