മുംബൈ: ഓഹരി വിപണിയില്‍ മികച്ച ദിനം. വ്യാപാരത്തിന്റെ തുടക്കത്തില്‍ത്തന്നെ സെന്‍സെക്സ് 200 പോയിന്റോളം ഉയര്‍ന്നു. സെന്‍സെക്‌സ് ഇന്ന് 26000 പോയിന്റ് കടന്നു. നിഫ്ടി 8000ന് അരികില്‍ എത്തി നില്‍ക്കുന്നു.

ജനുവരി നാലിനു ശേഷം ഇതാദ്യമായാണ് സെന്‍സെക്‌സ് 26000 കടക്കുന്നത്. ദേശീയ സൂചിക 40 പോയിന്റ് ഉയര്‍ന്ന് 7954ല്‍ എത്തി നില്‍ക്കുകയാണ്. മറ്റ് ഏഷ്യന്‍ വിപണികളിലും മികച്ച വ്യാപാരം നടക്കുന്നതായാണു റിപ്പോര്‍ട്ടുകള്‍. രാജ്യന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില നേരിയ തോതില്‍ വര്‍ധിക്കുന്നതാണ് വിപണിക്ക് ഉത്തേജനം നല്‍കിയത്.

ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ടാറ്റ സ്റ്റീല്‍, ആക്സിസ് ബാങ്ക്, ഗെയില്‍ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുന്നു. ഇന്നലെ പ്രവര്‍ത്തന ഫലം പുറത്തുവന്ന വിപ്രോയുടെ ഓഹരികള്‍ ഇടിവിലാണ്.