ബിസിനസ് വലുതാക്കുന്നതിന്‍റെ ഭാഗമായി ധനകാര്യ സ്ഥാപനം ഭാരത് ഫിനാന്‍ഷ്യല്‍ ഇന്‍ക്യൂഷനെ ലയിപ്പിക്കുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ ഓഹരികള്‍ നേട്ടത്തിലാണ്. ഹീറോ മോട്ടോ കോര്‍പ്പ്, ലാര്‍സന്‍, ഇന്‍ഫോസിസ് എന്നിവ നേട്ടത്തിലാണ്. ഗെയില്‍, ഒ.എന്‍.ജി.സി, ആക്‌സിസ് ബാങ്ക് എന്നിവയാണ് നഷ്‌ടപ്പട്ടികയില്‍ മുന്നില്‍. ആഗോള വിപണികളില്‍ സമ്മിശ്ര പ്രതികരണമാണ്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്‌ക്ക് വലിയ ചലനമില്ല. 66 രൂപ 69 പൈസയിലാണ് വിനിമയം.