ദില്ലി: പൊതുമേഖലാബാങ്കായ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സഹായം. 2257 കോടി രൂപയാണ് ബാങ്കിന് പ്രവര്‍ത്തന ചിലവിലേക്കായി കേന്ദ്രസര്‍ക്കാര്‍ കൈമാറിയത്.
ഡിസംബര്‍ 29-ന് തുക ലഭിച്ചതായി ബാങ്ക് ഓഫ് ഇന്ത്യ ശനിയാഴ്ച്ച അറിയിച്ചു. കോമണ്‍ ഇക്വിറ്റി ടയര്‍-1 എന്ന വിഭാഗത്തില്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ ബാങ്കിന് സാമ്പത്തികസഹായം നല്‍കിയിരിക്കുന്നത്.
കിട്ടാക്കടം മൂലം പ്രതിസന്ധിയിലായ ബാങ്കുകളെ രക്ഷിക്കാന്‍ 2.11 ലക്ഷം കോടി രൂപ ചിലവിടുമെന്ന് കഴിഞ്ഞ ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. ഈ പദ്ധതിയുടെ ഭാഗമായാണ് പൊതുമേഖലാ ബാങ്കുകള്‍ക്ക് ഇപ്പോള്‍ സാമ്പത്തിക സഹായം ലഭിച്ചിരിക്കുന്നത്.
