Asianet News MalayalamAsianet News Malayalam

പ്രത്യേക കമ്പനി രൂപീകരിച്ച് കടബാധ്യതയില്‍ ഇളവ് നേടാന്‍ എയര്‍ ഇന്ത്യ

എയര്‍ ഇന്ത്യയുടെ ഉടമസ്ഥതതയിലുളള എയര്‍ ഇന്ത്യ ട്രാന്‍സ്പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡിന്‍റെ (എഐഎടിഎസ്എല്‍) വില്‍പ്പനയ്ക്ക് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിതല സമിതി അംഗീകരം നല്‍കിയിരുന്നു. 

Special Purpose Vehicle (SPV) by air india
Author
New Delhi, First Published Nov 30, 2018, 6:51 PM IST

ദില്ലി: പ്രത്യേക ഉദ്ദേശത്തോടെ രൂപീകരിക്കുന്ന കമ്പനി ( സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ -എസ്പിവി) രൂപീകരിച്ച് 29,000 കോടി രൂപയുടെ കടം കൈമാറാനൊരുങ്ങി എയര്‍ ഇന്ത്യ. ഈ നടപടിയിലൂടെ കടബാധ്യതയില്‍ നിന്ന് കമ്പനിയെ രക്ഷപെടുത്താനാകുമെന്നാണ് എയര്‍ ഇന്ത്യയുടെ പ്രതീക്ഷ. 

നിലവില്‍ 55,000 കോടിയുടെ കടബാധ്യതയാണ് കമ്പനിക്കുളളത്. കടം ഏറ്റെടുത്ത് പരിഹരിക്കുന്നതിനുളള കമ്പനി ഇതിനോടകം രൂപീകരിച്ചിട്ടുണ്ട്. ഈ നടപടിയോടെ നിലവില്‍ കടബാധ്യതയിലും പലിശയിനത്തിലെ ചെലവിടലിലും എയര്‍ ഇന്ത്യയ്ക്ക് ഇളവ് നേടിയെടുക്കാനാകും. എയര്‍ ഇന്ത്യയുടെ ഉടമസ്ഥതതയിലുളള എയര്‍ ഇന്ത്യ ട്രാന്‍സ്പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡിന്‍റെ (എഐഎടിഎസ്എല്‍) വില്‍പ്പനയ്ക്ക് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിതല സമിതി അംഗീകരം നല്‍കിയിരുന്നു. 

വില്‍പ്പനയ്ക്കായി എഐഎടിഎസ്എല്ലിനെ പ്രത്യേക ഉദ്ദേശത്തോടെ രൂപീകരിക്കുന്ന കമ്പനിയിലേക്ക് മാറ്റും. അതിന് ശേഷമാകും വില്‍പ്പന നടപടിക്രമങ്ങള്‍ ആരംഭിക്കുക. നേരത്തെ എയര്‍ ഇന്ത്യയുടെ ഭൂരിപക്ഷ ഓഹരികള്‍ കൈമാറാനുളള ശ്രമം കേന്ദ്ര സര്‍ക്കാര്‍ നടത്തിയെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. 2016-17 സാമ്പത്തിക വര്‍ഷം എഐഎല്‍എസ്എല്‍ 61.66 കോടി രൂപ ലാഭം നേടിയിരുന്നു. 

Follow Us:
Download App:
  • android
  • ios