ദില്ലി: ഇന്ത്യന്‍ വിമാന യാത്രാക്കമ്പനിയായ സ്പൈസ് ജെറ്റ് പുതിയ 205 ബോയിംഗ് വിമാനങ്ങള്‍ വാങ്ങാനൊരുങ്ങുകയാണ്. മൊത്തം ചിലവ്  കേട്ടാല്‍ ഞെട്ടും. 2200 കോടി ഡോളര്‍ (ഏകദേശം ഒന്നര ലക്ഷം കോടി രൂപ) വില വരുന്ന 205 ബോയിങ് വിമാനങ്ങള്‍ക്കാണ് സ്‌പൈസ് ജെറ്റ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ 55 വിമാനത്തിനുള്ള ഓര്‍ഡര്‍ നേരത്തേ നല്‍കിയിട്ടുണ്ട്. 

പുതുതായി നൂറ് ബി 737-8 മാക്സ് വിമാനത്തിനാണ് ഓര്‍ഡര്‍ നില്‍കിയത്. ഇത്തരം 50 എണ്ണം കൂടി വാങ്ങാനുള്ള അവകാശവും ഓര്‍ഡറില്‍ ഉള്‍പ്പെടുന്നതായി സ്പൈസ് ജെറ്റ് ചെയര്‍മാന്‍ അജയ് സിങ് പറയുന്നു. ആദ്യതലമുറ ബി 737 ബോയിങ്ങിനെക്കാള്‍ 20 ശതമാനം കൂടുതല്‍ ഇന്ധനക്ഷമതയുള്ളതാണ് 737മാക്സ് വിമാനങ്ങള്‍. ഇന്ത്യന്‍ വ്യോമയാന ചരിത്രത്തിലെ വമ്പന്‍ ഓര്‍ഡറുകളിലൊന്നാണ് സ്‌പൈസ് ജെറ്റിന്റേത്. നിരക്കു കുറഞ്ഞ സര്‍വീസ് നടത്തുന്ന സ്‌പൈജ് ജെറ്റ് യാത്രക്കാര്‍ക്കും പ്രിയപ്പെട്ട കമ്പനിയാണ്.