ദില്ലി: സ്പൈസ്ജെറ്റില്‍നന്നു വമ്പന്‍ ഓഫര്‍. ആഭ്യന്തര യാത്രയ്ക്ക് 511 രൂപയുടെ ടിക്കറ്റ് നല്‍കുമെന്നാണ് ഓഫര്‍. സ്പൈസ് ജെറ്റിന്റെ 11ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ഇളവു പ്രഖ്യാപിച്ചിരിക്കുന്നത്. ടിക്കറ്റ് നിരക്കിനു പുറമേ നികുതിയുമാകും.

ജൂണ്‍ 15നും സെപ്റ്റംബര്‍ 30നും ഇടയിലുള്ള കാലയളവിലെ യാത്രയ്ക്കാണ് ഓഫര്‍ ലഭിക്കുക. കൊച്ചി, ഡെറാഡൂണ്‍, ഉദയ്പുര്‍, ജയ്പുര്‍, ഗോവ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രയ്ക്ക് ഈ ഓഫര്‍ പ്രകാരമുള്ള ടിക്കറ്റുണ്ട്. ദില്ലി - ജയ്പുര്‍ യാത്രയ്ക്ക് 511 രൂപ നല്‍കിയാല്‍ മതിയെന്നാണ് സ്പൈസ് ജെറ്റ് വെബ്സൈറ്റില്‍നിന്നുള്ള വിവരം. നികുതിയടക്കം ഇത് 1129 രൂപയാകും.

ബാങ്കോക്ക്, കൊളംബോ, ദുബായ്, മസ്കറ്റ് റൂട്ടുകളിലെ ചില ആഭ്യന്തര യാത്രകള്‍ക്കും ഓഫറുണ്ട്. 2111 രൂപയും ടാക്സുമാണ് ഈ റൂട്ടുകളിലെ ഓഫര്‍. ജൂണ്‍ ഒന്നു മുതല്‍ ജൂലായ് 20 വരെ ഈ ഓഫര്‍ പ്രകാരമുള്ള യാത്ര ചെയ്യാം.