ഓഹരി വിപണിയില്‍ നഷ്‌ടം. വില്‍പ്പന സമ്മര്‍ദ്ദം നിമിത്തം സെന്‍സെക്‌സും നിഫ്റ്റിയും നേരിയ നഷ്‌ടത്തിലാണ് വ്യാപാരം ചെയ്യുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ ത്രൈമാസ ഫലങ്ങള്‍ വരാനിരിക്കുന്നതും വിപണിയെ സ്വാധീനിക്കുന്നു. ഏഷ്യന്‍ വിപണികളും നഷ്‌ടത്തിലാണ്. എച്ച്.ഡി.എഫ്.സി, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഓട്ടോ എന്നിവയാണ് നഷ്‌ടപ്പട്ടികയില്‍ മുന്നിലുള്ളത്‍. അതേസമയം ലൂപ്പിന്‍, ഡോ.റെഡ്ഡീസ് ലാബ്സ്, സിപ്ല എന്നിവ നേട്ടത്തിലാണ്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ നേട്ടത്തിലാണ്. നാല് പൈസയുടെ നേട്ടത്തോടെ 64.74 രൂപയിലാണ് രൂപ.