മുംബൈ: ഓഹരി വിപണികളില്‍ നേട്ടം. സെന്‍സെക്‌സ് നൂറ് പോയന്റോളം ഉയര്‍ന്നു. പണപ്പെരുപ്പം കുറഞ്ഞതും വ്യാവസായിക വള‍ര്‍ച്ചയിലെ ഉണര്‍വ്വും കണക്കിലെടുത്ത് റിസര്‍വ് ബാങ്ക് വായ്പ പലിശ നിരക്കുകള്‍ കുറച്ചേക്കുമെന്ന പ്രതീക്ഷയാണ് വിപണിയിലെ നേട്ടത്തിന് അടിസ്ഥാനം. ആഗോള വിപണികളിലെ നേട്ടവും ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. മൂലധന, റിയാലിറ്റി സെക്ടറാണ് നേട്ടത്തിന് ചുക്കാന്‍ പിടിക്കുന്നത്. എച്ച്.ഡി.എഫ്.സി, സണ്‍ ഫാര്‍മ, ലൂപ്പിന്‍ എന്നിവയാണ് നേട്ടപ്പട്ടികയില്‍ മുന്നില്‍. അതേസമയം ടാറ്റ മോട്ടോഴ്‌സ്, ഇന്‍ഫോസിസ്, ടി.സി.എസ് എന്നിവ നഷ്‌ടം നേരിട്ടു. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്‌ക്ക് ചലനമില്ല. 3 പൈസയുടെ നഷ്‌ടത്തോടെ 64.46 രൂപയിലാണ് വിനിമയം.