ഓഹരി വിപണിയില്‍ കുതിപ്പ്. നിഫ്റ്റി 8,900 കടന്നു. മൊത്ത ആഭ്യന്തര ഉത്പാദന നിരക്ക് വലിയ തോതില്‍ ഇടിഞ്ഞതാണ് വിപണിയുടെ കുതിപ്പിന് ആധാരം. വരും പാദങ്ങളില്‍ ജി.ഡി.പി നിരക്ക് ഉയരുമെന്ന റിപ്പോര്‍ട്ടും വിപണിയ്‌ക്ക് കരുത്ത് പകരുന്നു. ആഭ്യന്തര നിക്ഷേപകരാണ് ഓഹരികള്‍ വാങ്ങിക്കൂട്ടുന്നത്. ഡിസംബര്‍-ജനുവരി കാലയളവില്‍ 14,000 കോടി രൂപയുടെ നിക്ഷേപം ഇവര്‍ നടത്തി. ബാങ്കിങ്, ആരോഗ്യ സെക്ടറുകളെല്ലാം ഇന്ന് നേട്ടത്തിലാണ്. ആക്‌സിസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്സ്, സണ്‍ഫാര്‍‍മ എന്നിവയാണ് നേട്ടങ്ങളുടെ പട്ടികയില്‍ ഇന്ന് മുന്നിലുള്ളത്‍. ടാറ്റ മോട്ടോഴ്‌സ്, ഭെല്‍, ഭാരതി എയര്‍ടെല്‍ എന്നിവ നഷ്‌ടത്തിലാണ്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയും നഷ്‌ടത്തിലാണ്. 15 പൈസയുടെ നഷ്‌ടത്തോടെ 66 രൂപ 84 പൈസയിലാണ് രൂപ. ആഗോള വിപണികളും ഇന്ന് നേട്ടത്തിലാണ്.