ഓഹരി വിപണികള്‍ നഷ്‌ടത്തില്‍. സെന്‍സെക്‌സ് 100 പോയന്‍റിലധികം നഷ്‌ടത്തിലേക്ക് വീണു. ഇന്ന് പുറത്ത് വരാനിരിക്കുന്ന വ്യാവസായിക വളര്‍ച്ചാ നിരക്കും, പണപ്പെരുപ്പ നിരക്കും മുന്‍നിറുത്തി നിക്ഷേപകര്‍ ലാഭമെടുക്കാന്‍ ശ്രമിക്കുന്നതാണ് വിപണിയിലെ നഷ്‌ടത്തിന് കാരണം. ഐ.ടി, മൂലധന, ബാങ്കിങ്, വാഹന ഓഹരികള്‍ നഷ്‌ടത്തിലാണ്. വിപ്രോ, ലാര്‍സന്‍, റിലയന്‍സ് എന്നിവയാണ് നഷ്‌ടപ്പട്ടികയില്‍ മുന്നില്‍. അതേസമയം സണ്‍ ഫാര്‍മ, ഗെയില്‍, എം.ആന്‍ഡ് എം എന്നിവ നഷ്‌ടത്തിലാണ്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയും നഷ്‌ടത്തിലാണ്. 9 പൈസയുടെ നഷ്‌ടത്തോടെ 64.33 രൂപയിലാണ് ഇന്നത്തെ വിനിമയം.