ഓഹരി വിപണികളില്‍ നേട്ടം. ആഭ്യന്തര നിക്ഷേപകര്‍ താത്പര്യം പ്രകടിപ്പിക്കുന്നതാണ് വിപണിയിലെ നേട്ടത്തിന് കാരണം. ടെലിനോറിനെ ഏറ്റെടുക്കുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എയര്‍ടെല്ലിന്റെ ഓഹരികള്‍ കുതിച്ചു കയറി. ടി.എസി.എസ്, ഇന്‍ഫോസിസ് എന്നീ ഓഹരികളും നേട്ടത്തിലാണ്. അതേസമയം ഏഷ്യന്‍ വിപണികള്‍ നഷ്‌ടം നേരിട്ടു. ഇന്ത്യന്‍ വിപണിയില്‍ റിലയന്‍സ്, ഐ.സി.ഐ.സി.ഐ ബാങ്ക്, എന്‍.ടി.പി.സി എന്നീ ഓഹരികള്‍ നഷ്‌ടം നേരിട്ടു. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയും നേട്ടത്തിലാണ്. 14 പൈസയുടെ നേട്ടത്തോടെ 66 രൂപ 82 പൈസയിലാണ് രൂപ.