മുംബൈ: വാരാന്ത്യത്തിലും നേട്ടം കൈവിടാതെ ഓഹരി വിപണി. നിഫ്റ്റി വീണ്ടും 9,100ന് മുകളിലെത്തി. ബാങ്കിങ്, എഫ്.എം.സി.ജി സെക്ടറുകളില്‍ നിക്ഷേപകര്‍ താത്പര്യം പ്രകടിപ്പിക്കുന്നതാണ് വിപണിയെ നേട്ടത്തിലാക്കുന്നത്. ഏഷ്യന്‍ വിപണികളില്‍ സമ്മിശ്ര പ്രതികരണമാണ്. ഐ.സി.ഐ.സി.ഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.ടി.സി എന്നിവയാണ് നേട്ടപ്പട്ടികയില്‍ മുന്നില്‍. അതേസമയം ഒ.എന്‍.ജി.സി., ടി.സി.എസ്, സിപ്ല എന്നിവയാണ് നഷ്‌ടപ്പട്ടികയില്‍ മുന്നിലുള്ളത്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയും നേട്ടം നിലനിര്‍ത്തുന്നു. അഞ്ച് പൈസയുടെ നേട്ടത്തോടെ 65.47 രൂപ എന്ന നിരക്കിലാണ് ഡോളറുമായി ഇന്നത്തെ വിനിമയം.