മുംബൈ: രാജ്യത്തെ ഓഹരി വിപണികളില്‍ നഷ്‌ടത്തോടെയാണ് വ്യാപാരം പുരോഗമിക്കുന്നത്. രാവിലെ 30,000ത്തിന് മുകളിലേക്കെത്തിയ സെന്‍സെക്‌സ് 70 പോയന്റ് നഷ്‌ടത്തിലേക്ക് വീണു. വില്‍പ്പന സമ്മര്‍ദ്ദം വിപണിയില്‍ പ്രകടമാകുന്നുണ്ട്. ഏഷ്യന്‍ വിപണികളില്‍ സമ്മിശ്ര പ്രതികരണമാണ്. ഒ.എന്‍.ജി.സി, മാരുതി സുസുക്കി, എച്ച്.ഡി.എഫ്.സി എന്നിവയാണ് നേട്ടപ്പട്ടികയില്‍ മുന്നില്‍. ഏപ്രിലില്‍ കാര്‍ വില്‍പ്പന ഉയര്‍ന്നതാണ് മാരുതിയുടെ നേട്ടത്തിന് അടിസ്ഥാനം. അതേസമയം ടാറ്റ മോട്ടോഴ്‌സ്, റിലയന്‍സ്, ഭാരതി എയര്‍ടെല്‍ എന്നിവ നഷ്‌ടത്തിലാണ്. ഡോളറുമായുള്ള വിനിമയത്തില്‍ 6 പൈസയുടെ നേട്ടത്തോടെ 64 രൂപ 18 പൈസയിലാണ് രൂപ.