ഓഹരി വിപണികളിൽ ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം പുരോഗമിക്കുന്നത്. നിഫ്റ്റി 9,500ന് താഴെ എത്തി. ആഗോള വിപണികളിലെ നഷ്ടമാണ് ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുന്നത്. അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് എഫ്.ബി.ഐ അന്വേഷണത്തിൽ ഇടപെടുമോ എന്ന ആശങ്കയാണ് രാജ്യാന്തര വിപണികളിലെ നഷ്ടത്തിന് കാരണം. ഭെൽ, ലാർസൻ, ടാറ്റ മോട്ടോഴ്സ് എന്നിവയാണ് നഷ്ടപ്പട്ടികയിൽ മുന്നിൽ. അതേസമയം ടി.സി.എസ്, വിപ്രോ, ലൂപ്പിൻ എന്നിവ നേട്ടത്തിലാണ്. ഡോളറുമായുള്ള വിനിമയത്തിൽ രൂപ 18 പൈസയുടെ നഷ്ടത്തോടെ 64 രൂപ 33 പൈസയിലാണ്.