Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ ജിഡിപി  7.6 ശ​ത​മാ​ന​മാകുമെന്ന് എഡിബി

Stronger rupee unlikely to impact India export competitiveness ADBs Sawada
Author
First Published May 4, 2017, 2:16 AM IST

യോ​ക്ക​ഹോ​മാ: ഈ ​സാമ്പത്തിക വ​ർ​ഷം ഇ​ന്ത്യ​യു​ടെ സാ​മ്പത്തിക മേ​ഖ​ല​യി​ൽ 7.4 ശ​ത​മാ​ന​വും അ​ടു​ത്ത വ​ർ​ഷം 7.6 ശ​ത​മാ​ന​വും വ​ള​ർ​ച്ച നേ​ടു​മെ​ന്ന് എ​ഷ്യ​ൻ ഡെ​വ​ല​പ്മെ​ന്‍റ് ബാ​ങ്ക്(എ​ഡി​ബി) റി​പ്പോ​ർ​ട്ട് ചെ​യ്തു. ബ്രാ​ങ്ക്ര​പ്സി, ജി​എ​സ്ടി നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​ത് മി​ക​ച്ച ബി​സി​ന​സ് അ​വ​സ​ര​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മെ​ന്ന് മുതിർന്ന സാമ്പത്തിക വിദഗ്ധൻ യാ​സു​യു​കി സ​വാ​ദ പറഞ്ഞു.

ടോക്കിയോയിലെ യോ​ക്ക​ഹോ​മായിൽ നടക്കുന്ന എ​ഡി​ബിയു‌ടെ അന്പതാം വർഷിക യോഗം ആരംഭിക്കുന്നതിന് മുന്‍പായിരുന്നു സവാദയുടെ പ്രസ്താവന. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ധ​ന​മ​ന്ത്രി​മാ​രും ബാ​ങ്ക് ഗ​വ​ർ​ണ​ർ​മാ​രും പ​ങ്കെ​ടു​ക്കുന്നത്. മെയ് നാലു മുതൽ ഏഴു വരെയാണ് എ​ഡി​ബി വാർഷിക യോഗം. ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷം 7.1 ശ​ത​മാ​ന​മാ​ണ് സാ​ന്പ​ത്തി​ക വ​ള​ർ​ച്ച​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. 

Follow Us:
Download App:
  • android
  • ios