തിരുവനന്തപുരം: ഗൃഹോപകരണ വിപണിയിലെ ചൂഷണം അവസാനിപ്പിക്കുന്നതിനായും കൂടുതല്‍ ഉപഭോക്തക്കളെ ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമായും സപ്ലൈകോ വിപണിയില്‍ ഇടപെടുന്നു. കുറഞ്ഞ വിലയില്‍ സപ്ലൈകോ വില്‍പ്പനശാലകളിലൂടെ ഇനിമുതല്‍ ഗൃഹോപകരണങ്ങള്‍ വില്‍ക്കും. പ്രമുഖ കമ്പനികളുടെ ഉപകരണങ്ങള്‍ 40 ശതമാനം വരെ വിലക്കുറവിലാണ് വിപണിയിലേക്കെത്തുന്നത്. 

ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത പത്ത് വില്‍പ്പനശാലകളിലൂടെയാണ് ഗൃഹോപകരണ വില്‍പ്പന. കോട്ടയം, തിരുവനന്തപുരം, കരുനാഗപ്പള്ളി, എറണാകുളം തുടങ്ങിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ വഴിയും കൊട്ടാരക്കര, പുത്തമ്പലം, മാള, ചാലക്കുടി, എടക്കര എന്നീ സൂപ്പര്‍ മാര്‍ക്കറ്റുകളിലും തൃശ്ശൂര്‍ പീപ്പിള്‍സ് ബസാറിലുമാണ് സപ്ലൈകോ ഗൃഹോപകരണ വില്‍പ്പന നടത്തുന്നത്. മാര്‍ച്ച് 15 വരെ വില്‍പ്പനശാലകളില്‍ നിന്നും നറുക്കെടുപ്പ് വഴി ഗൃഹോപകരണങ്ങള്‍ സമ്മാനമായും നല്‍കും.