മാലിന്യങ്ങള്‍ വേര്‍തിരിക്കുന്നതില്‍ ഇന്‍ഡോറും നവിമുംബൈയും മികച്ച പ്രകടനമാണ് നടത്തിയത്
നാഗ്പൂര്: ഈ വര്ഷത്തെ സ്വച്ഛ് ഭാരത് സര്വേയില് ഇന്നൊവേഷന് ആന്ഡ് ബെസ്റ്റ് പ്രാക്റ്റീസ് വിഭാഗത്തില് മഹാരാഷ്ട്രയിലെ നാഗ്പൂര് നഗരം ഒന്നാം സ്ഥാനം നേടി. രാജ്യത്തെ 4,203 നഗരങ്ങളിലെ ശുചിത്വത്തിന്റെ നിലവാരം വിലയിരുത്തിയ സര്വേയില് രാജ്യത്തെ ഏറ്റവും വൃത്തിയുളള നഗരം ഇന്ഡോറാണ്. ഭോപ്പാല്, ചണ്ഡീഗഡ് എന്നിവയാണ് ഈ വിഭാഗത്തില് രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയ നഗരങ്ങള്.
മുന് വര്ഷത്തെ സര്വേയില് ഏറ്റവും മോശം പ്രകടനം കാഴ്ച്ചവെച്ച നഗരമായിരുന്നു നാഗ്പൂര്. 434 നഗരങ്ങളുടെ പട്ടികയില് 137 മത് സ്ഥാനമായിരുന്നു അന്ന് നാഗപൂരിന്. എന്നാല് കഴിഞ്ഞ ഒരുവര്ഷം കൊണ്ട് നാഗ്പൂര് മുന്സിപ്പാലിറ്റി ശുചിത്വപരിപാലനത്തില് കൈവരിച്ച നേട്ടങ്ങളാണ് അവരെ വലിയ നേട്ടത്തിലേക്കെത്താന് സഹായിച്ചത്. ഈ മാസം ഫെബ്രുവരിയിലാണ് സ്വച്ഛ് ഭാരത് ശുചിത്വ സര്വേ നടന്നത്. മാലിന്യങ്ങള് വേര്തിരിക്കുന്നതില് ഇന്ഡോറും നവിമുംബൈയും മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചതെന്ന് സര്വേ പ്രശംസിക്കുന്നു.
