ഒന്നര മാസം മുന്‍പ് ടെസ്‍ല സ്ഥാപകനായ ഇലന്‍ മസ്ക് വിവാദത്തെ തുടര്‍ന്ന് കമ്പനിയുടെ അദ്ധ്യക്ഷ പദവി ഒഴിഞ്ഞിരുന്നു. കമ്പനിയുടെ സിഇഒയായി ഇലന്‍ മസ്ക് തുടരും.

ന്യൂയോര്‍ക്ക്: പ്രമുഖ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്‍ലയെ ഇനിമുതല്‍ റോബിന്‍ ഡെന്‍ഹോം നയിക്കും. ടെസ്‍ലയുടെ ബോര്‍ഡിലെ രണ്ട് വനിതാ അംഗങ്ങളില്‍ ഒരാളാണ് നിലവില്‍ ഡെന്‍ഹോം. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ടെല്‍സ്ട്രയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സ്ഥാനവും അവര്‍ വഹിക്കുന്നുണ്ട്. 

ടെസ്‍ലയുടെ അദ്ധ്യക്ഷ പദവി ഏറ്റെടുക്കാനായി ഇത് രാജിവയ്ക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഒന്നര മാസം മുന്‍പ് ടെസ്‍ല സ്ഥാപകനായ ഇലന്‍ മസ്ക് വിവാദത്തെ തുടര്‍ന്ന് കമ്പനിയുടെ അദ്ധ്യക്ഷ പദവി ഒഴിഞ്ഞിരുന്നു. കമ്പനിയുടെ സിഇഒയായി ഇലന്‍ മസ്ക് തുടരും.