ഫെയ്സ്ബുക്കിന്‍റെ ഓഹരികള്‍ ഉയര്‍ന്നത് 400 ശതമാനം
ന്യൂയോര്ക്ക് : ചരിത്രത്തില് ആദ്യമായി ലോകത്തെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ പട്ടികയില് ആദ്യ മൂന്ന് സ്ഥാനങ്ങള് ടെക്നോളജി മേഖലയിലുളളവര് കരസ്ഥമാക്കി. ഇപ്പോഴത്തെ നിലയില് ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തി ആമസോണ് സ്ഥാപകന് ജെഫ് ബെസോസാണ്. രണ്ടാം സ്ഥാനം മൈക്രോ സോഫ്റ്റ് സഹസ്ഥാപകന് ബില് ഗേറ്റ്സാണ്. മൂന്നാം സ്ഥാനം ഫെയ്സ്ബുക്ക് സിഇഒ മാര്ക്ക് സക്കര്ബര്ഗിനാണ്.
ഇവര് മൂവരും ടെക്നോളജി മേഖലയില് അഭിരമിക്കുന്നവരാണ്. പ്രമുഖ മാധ്യമ സ്ഥാപനമായ ബ്ലൂംബെര്ഗാണ് ഇത് സംബന്ധിച്ച കണക്കുകള് പുറത്തുവിട്ടത്. ബ്ലൂംബര്ഗിന്റെ കണ്ടെത്തലുകള് റിപ്പോര്ട്ട് ചെയ്തത് ന്യൂസ് 18 നെറ്റ്വര്ക്കാണ്.
ഉപഭോക്താക്കളുടെ വ്യക്തി വിവര ചോര്ച്ചയില് മുഖം നഷ്ടപ്പെട്ട ഫെയ്സ്ബുക്ക് ഇപ്പോള് തിരിച്ചുവരവിന്റെ പാതയിലാണെന്ന് ബ്ലൂംബര്ഗ് റിപ്പോര്ട്ട് ചെയ്യുന്നു. 2012 മുതല് കണക്കെടുക്കുമ്പോള് ഫെയ്സ്ബുക്ക് അവരുടെ സ്റ്റോക്കുകള് 400 ശതമാനം വരെ ഉയര്ത്തിയിട്ടുണ്ട്. ഫെസ്ബുക്ക് നിക്ഷേപകര് സന്തുഷ്ടരാണ് കൂടുതല് ആളുകള് ഇപ്പോള് ഫെയ്ബുക്കില് നിക്ഷേപിക്കാന് തയ്യാറെടുത്ത് നില്ക്കുകയാണ്. 264 മില്യണ് ഡോളര് മുടക്കി അവര് ഏഷ്യയിലെ വിവിധ ഭാഗങ്ങളില് അരങ്ങോറുന്ന കായിക മത്സരങ്ങള് 2019 മുതല് 2022 വരെ തല്സമയം സംരക്ഷണം ചെയ്യാനുളള അവകാശവും കരസ്ഥമാക്കിയിട്ടുണ്ട്.
