തോമസ് ഐസക്ക് അവതരിപ്പിക്കുക ചെലവു ചുരുക്കൽ ബജറ്റ്

https://static.asianetnews.com/images/authors/68ee970e-a8c2-591a-b662-07292baf9e5c.jpg
First Published 26, Jan 2018, 5:48 AM IST
Thomas isaac on budget hope
Highlights

തിരുവനന്തപുരം: പദ്ധതിയേതര ചെലവുകൾ പരമാവധി വെട്ടിച്ചുരുക്കിയും പദ്ധതിക്ക് പുറത്തുള്ള പ്രഖ്യാപനങ്ങൾ ഒഴിവാക്കിയും ആകും  ജിഎസ്ടിക്ക് ശേഷമുള്ള ആദ്യ ബജറ്റെന്ന് ധനമന്ത്രി തോമസ് ഐസക്. സര്‍ക്കാർ സേവനങ്ങളുടെ നിരക്ക് മുതൽ ഭൂമിയുടെ ന്യായ വില വര്‍ദ്ധനവരെയാണ് സാമ്പത്തിക പ്രതിസന്ധി കാലത്ത് ധനമന്ത്രി കൊണ്ടു വരുന്ന ബജറ്റിൽ സംസ്ഥാനം പ്രതീക്ഷിക്കുന്നത്.

ജിഎസ്ടിയിലുണ്ടായ വലിയ തിരിച്ചടിയും അത് സാന്പത്തിക സ്ഥിതിയിലുണ്ടാക്കിയ ആഘാതവും പ്രതിഫലിക്കുന്നതാകും ബജറ്റ്. ക്ഷേമ പദ്ധതികൾ ശക്തിപ്പെടുത്തുന്നതടക്കം ജനങ്ങൾക്ക് ഉള്ള ആനുകൂല്യങ്ങളൊന്നും വെട്ടിക്കുറയ്ക്കില്ലെങ്കിലും ചെലവു ചുരുക്കാൻ കര്‍ശന ഇടപെടലുണ്ടാകുമെന്ന് ധനമന്ത്രി. കാലഹരണപ്പെട്ട തസ്തികൾ വെട്ടിക്കുറയ്ക്കും. നികുതിയേതര വരുമാനം കൂട്ടും. സര്‍ക്കാര്‍ സേവനങ്ങൾക്കെല്ലാം നിരക്ക് കൂടും

രജിസ്ട്രേഷൻ സ്റ്റാമ്പ് ഡ്യൂട്ടി നിരക്കുകൾ മാറ്റാതെ ഭൂമിയുടെ ന്യായവില പുതുക്കി നിശ്ചയിക്കാനും നടപടി ഉണ്ടാകുമെന്നാണ് സൂചന. 10 മുതൽ 20 ശതമാനം വരെയാണ് ന്യായവില കൂടാൻ സാധ്യത. 100 കോടി രൂപയെങ്കിലും അധിക വിഭവസമാഹരണമാണ് ലക്ഷ്യം. പ്രവര്‍ത്തന പുരോഗതി റിപ്പോര്‍ട്ട് അതാത്  വകുപ്പുകൾ നൽകിയാൽ മാത്രമെ പദ്ധതികൾക്ക് തുക അനുവദിക്കൂ. 

ആഡംബര വാഹനങ്ങൾ വാങ്ങുന്നതിന് നിയന്ത്രണം മുതൽ  മന്ത്രിമാരുടെ ഫോണുപയോഗം വരെ ലാഭകരമായ നിരക്കേലേക്ക് മാറിയേക്കുമെന്ന സൂചനയുമുണ്ട്. എത്ര തുക ലാഭിച്ചു എന്നല്ല, ചെലവു ചുരുക്കൽ എന്ത് സന്ദേശം നൽകുന്നു എന്നതിനാണ് പ്രാധാന്യം നൽകുകയെന്നും ധനവകുപ്പ് വിശദീകരിക്കുന്നു.

loader