ഭീം, റുപേ, എസ്ബി ആപ്പ് തുടങ്ങിയവയാണ് പ്രകാശനം ചെയ്തത്

ദില്ലി: ഇന്ത്യന്‍ മൂന്ന് മൊബൈല്‍ പേമെന്‍റ് ആപ്പുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്താരാഷ്ട്ര തലത്തില്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ പേമെന്‍റ് പ്ലാറ്റ്ഫോമിന്‍റെ അന്താരാഷ്ട്രവല്‍ക്കരണം ലക്ഷ്യമിട്ടാണ് നീക്കം. പ്രധാനമന്ത്രിയുടെ സിംഗപ്പൂര്‍ സന്ദര്‍ശന വേളയിലാണ് വിദേശ സമൂഹത്തിന് മുന്‍പിന്‍ ഇന്ത്യയുടെ പേമെന്‍റ് ആപ്പുകള്‍ അവതരിപ്പിക്കുന്ന ചടങ്ങ് നടന്നത്.

ഭീം, റുപേ, എസ്ബി ആപ്പ് തുടങ്ങിയവയെയാണ് പ്രകാശനം ചെയ്തത്. ഇതോടെ ഇത്തരം പേയ്മെന്‍റ് ആപ്പുകളില്‍ നിന്ന് വിദേശത്തേക്കും ഇന്ത്യയിലേക്ക് പണം അയ്ക്കാവുന്ന സംവിധാനം നിലവില്‍ വരും. നിലവിലെ സ്ഥിതി അനുസരിച്ച് ഇവയിലൂടെ ഇന്ത്യയ്ക്ക് പുറത്ത് സിംഗപ്പൂരില്‍ മാത്രമാവും പണം കൈമാറ്റം ചെയ്യാനാവുക. ഭാവിയില്‍ മറ്റ് രാജ്യങ്ങളിലും ഇത്തരം പേമെന്‍റ് സംവിധനങ്ങളുടെ സേവനം നല്‍കാന്‍ നാഷണല്‍ പേയ്മെന്‍റ് കോര്‍പ്പറേഷന് താല്‍പര്യമുണ്ട്.