ലളിതമായ വഴികളിലൂടെ 30 ദിവസത്തിനുള്ളില്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താം. കൃത്യസമയത്തുള്ള പേയ്മെന്റുകള്‍, കുറഞ്ഞ ക്രെഡിറ്റ് യൂടിലൈസേഷന്‍, ക്രെഡിറ്റ് കാര്‍ഡ് പരിധി വര്‍ദ്ധിപ്പിക്കല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ദീര്‍ഘകാല മെച്ചപ്പെടുത്തലിനായി ക്രെഡിറ്റ് ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുക.

കടം കിട്ടാനുള്ള നിങ്ങളുടെ യോഗ്യതയും സാമ്പത്തിക സുരക്ഷയും വെളിപ്പെടുത്തുന്ന അളവുകോലാണ് ക്രെഡിറ്റ് സ്‌കോര്‍ അല്ലെങ്കില്‍ സിബില്‍ സ്‌കോര്‍. ധനകാര്യ സ്ഥാപനങ്ങള്‍ വായ്പ നല്‍കുന്ന പ്രക്രിയയില്‍ സിബില്‍ സ്‌കോര്‍ നിര്‍ണായക പങ്ക് വഹിക്കുന്നു, പ്രത്യേകിച്ചും വ്യക്തിഗത വായ്പകള്‍ക്ക്. അതിനാല്‍, പേഴ്‌സണല്‍ ഫിനാന്‍സിനോ മറ്റേതെങ്കിലും വായ്പയ്ക്കോ അപേക്ഷിക്കുന്നതിന് മുമ്പ്, നിങ്ങളുടെ സിബില്‍ സ്‌കോര്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. 30 ദിവസത്തിനുള്ളില്‍ നിങ്ങളുടെ സിബില്‍ സ്‌കോര്‍ ഗണ്യമായി മെച്ചപ്പെടുത്താനുള്ള വഴികളാണ് ഇനി പറയുന്നത്. 

1. കൃത്യമായ ബില്‍ പേയ്മെന്റുകള്‍ 

നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താനുള്ള ലളിതവും ഫലപ്രദവുമായ മാര്‍ഗ്ഗങ്ങളിലൊന്നാണ് ബില്‍ പേയ്മെന്റുകള്‍ കൃത്യമായി അടയ്ക്കല്‍. ക്രെഡിറ്റ് കാര്‍ഡ് ബില്ലായാലും, ലോണ്‍ ഇഎംഐ ആയാലും, മറ്റേതെങ്കിലും പേയ്മെന്റായാലും, കൃത്യ സമയത്തോ അതിനുമുമ്പോ അടയ്ക്കുക. കൃത്യ സമയത്തുള്ള പേയ്മെന്റുകള്‍ സാമ്പത്തിക അച്ചടക്കം കാണിക്കുകയും ഉയര്‍ന്ന ക്രെഡിറ്റ് പരിധി പോലുള്ള ആനുകൂല്യങ്ങള്‍ക്ക് നിങ്ങളെ യോഗ്യരാക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ സ്വാധീനിക്കുന്നു. പേയ്മെന്റുകളില്‍ സ്ഥിരമായ കൃത്യനിഷ്ഠത പാലിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് യോഗ്യത മെച്ചപ്പെടുത്തുമെന്നാണ് പ്രമുഖ ധനകാര്യ സ്ഥാപനമായ ടാറ്റ ക്യാപിറ്റല്‍ വ്യക്തമാക്കുന്നത്. 

Also Read: വോട്ടര്‍ ഐഡി കാര്‍ഡിന് എങ്ങനെ അപേക്ഷിക്കാം, എങ്ങനെ തിരുത്തല്‍ വരുത്താം, സമ്പൂര്‍ണ്ണ ഗൈഡ്

2. ഉത്തരവാദിത്തമുള്ള ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം 
ക്രെഡിറ്റ് സ്‌കോര്‍ ഇല്ലാത്തത് നല്ലതായി തോന്നാമെങ്കിലും, വായ്പകള്‍ക്ക് അപേക്ഷിക്കുമ്പോള്‍ ഇത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഒരു ക്രെഡിറ്റ് ഹിസ്റ്ററി നിങ്ങളുടെ സാമ്പത്തിക പെരുമാറ്റത്തിന്റെ രേഖയായി പ്രവര്‍ത്തിക്കുന്നു, ഇത് മികച്ച പലിശ നിരക്കില്‍ ഉയര്‍ന്ന വായ്പാ തുകകള്‍ നല്‍കാന്‍ ധനകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്നു. പതിവായി ഉപയോഗിച്ചാലും അല്ലെങ്കിലും ഒരു ക്രെഡിറ്റ് കാര്‍ഡ് ഉണ്ടായിരിക്കുന്നതും അത് ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുന്നതും കാലക്രമേണ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ വര്‍ദ്ധിപ്പിക്കും.

3. ക്രെഡിറ്റ് യൂടിലൈസേഷന്‍ അനുപാതം നിലനിര്‍ത്തല്‍

നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ വേഗത്തില്‍ മെച്ചപ്പെടുത്താനുള്ള മറ്റൊരു തന്ത്രമാണ് കുറഞ്ഞ ക്രെഡിറ്റ് യൂടിലൈസേഷന്‍ അനുപാതം നിലനിര്‍ത്തുക എന്നത്. നിങ്ങളുടെ ക്രെഡിറ്റ് ഉപയോഗം ക്രെഡിറ്റ് പരിധിയുടെ 30%-ല്‍ താഴെയായി നിലനിര്‍ത്തുക എന്നാണ് ഇതിനര്‍ത്ഥം. ഉദാഹരണത്തിന്, നിങ്ങളുടെ പരിധി 1 ലക്ഷമാണെങ്കില്‍, 30,000-ല്‍ താഴെ മാത്രം ചിലവഴിക്കാന്‍ ശ്രമിക്കുക. ഈ സമീപനം 30 ദിവസത്തിനുള്ളില്‍ നിങ്ങളുടെ സ്‌കോര്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും. മാത്രമല്ല, ഇത് സാമ്പത്തിക അച്ചടക്കം വളര്‍ത്തുന്നു. കൃത്യ സമയത്ത് ബില്ലുകള്‍ അടച്ച് നിങ്ങളുടെ യൂടിലൈസേഷന്‍ കുറഞ്ഞ അളവില്‍ നിലനിര്‍ത്തുന്നതിലൂടെ, ഉത്തരവാദിത്തമുള്ള ക്രെഡിറ്റ് മാനേജ്‌മെന്റ് നിങ്ങള്‍ക്ക് ഉറപ്പാക്കാന്‍ കഴിയും.

 Also Read: പാസ്‌പോര്‍ട്ട് കിട്ടുന്നതെങ്ങനെ, എങ്ങനെ അപേക്ഷിക്കാം, എന്തൊക്കെ രേഖകള്‍ അറിയേണ്ടതെല്ലാം

4. ക്രെഡിറ്റ് കാര്‍ഡ് പരിധി വര്‍ദ്ധിപ്പിക്കുക
ക്രെഡിറ്റ് കാര്‍ഡ് പരിധി വര്‍ദ്ധിപ്പിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താനുള്ള മറ്റൊരു ഫലപ്രദമായ മാര്‍ഗമാണ്. നിങ്ങളുടെ പരിധി വര്‍ദ്ധിപ്പിക്കുമ്പോള്‍, നിങ്ങളുടെ ചിലവഴിക്കല്‍ സ്ഥിരമായി നിലനിര്‍ത്തുകയാണെങ്കില്‍, അത് സ്വയമേവ നിങ്ങളുടെ ക്രെഡിറ്റ് യൂടിലൈസേഷന്‍ അനുപാതം കുറയ്ക്കുന്നു. നല്ല പേയ്മെന്റ് ഹിസ്റ്ററി നിലനിര്‍ത്തുകയാണെങ്കില്‍ മിക്ക ധനകാര്യ സ്ഥാപനങ്ങളും വായ്പ ഇത്തരം അപേക്ഷകള്‍ അംഗീകരിക്കാന്‍ തയ്യാറാകും. ചിലര്‍ ഓണ്‍ലൈനായി പരിധി വര്‍ദ്ധിപ്പിക്കാന്‍ അനുവദിക്കുന്നു. നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ട് പതിവായി നിരീക്ഷിക്കുന്നത് നിങ്ങളുടെ സ്‌കോര്‍ മെച്ചപ്പെടുത്തുന്നതിന് അത്യാവശ്യമാണ്. CIBIL, Equifax, Highmark™, Experian പോലുള്ള പ്ലാറ്റ്ഫോമുകള്‍ നിങ്ങളുടെ സാമ്പത്തിക ഇടപാടുകളുടെ ചരിത്രം വ്യക്തമാക്കുന്ന വിശദ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നു.