രാജ്യത്ത് ഇന്ധന വില വർദ്ധന തുടരുന്നു. സംസ്ഥാനത്ത് പെട്രോളിന് ഇന്ന് ലിറ്ററിന് 13 പൈസയും ഡീസലിന് പതിനൊന്ന് പൈസയും വർദ്ധിച്ചു. ഇതോടെ പെട്രോളിന് തിരുവനന്തപുരത്ത് 84.33 പൈസയും ഡീസലിന് 78 രൂപ 24 പൈസയും ആയി. 

തിരുവനന്തപുരം: രാജ്യ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും ഇന്ധനവില കുതിക്കുകയാണ്. സംസ്ഥാനത്ത് പെട്രോളിന് ഇന്ന് ലിറ്ററിന് പതിമൂന്ന് പൈസയും ഡീസലിന് പതിനൊന്ന് പൈസയും വർദ്ധിച്ചു. ഇതോടെ പെട്രോളിന് തിരുവനന്തപുരത്ത് 84.33 പൈസയും ഡീസലിന് 78 രൂപ 24 പൈസയും ആയി. 

സംസ്ഥാനത്തെ ഇന്നത്തെ ഇന്ധനവില

തിരുവനന്തപുരത്ത് പെട്രോൾ വില 84 രൂപ 32 പൈസ

തിരുവനന്തപുരത്ത് ഡീസൽ വില 78 രൂപ 25 പൈസ

കൊച്ചിയിൽ പെട്രോൾ വില 82 രൂപ 99 പൈസ

കൊച്ചിയിലെ ഡീസൽ വില 76 രൂപ 99 പൈസ

കോഴിക്കോട് പെട്രോൾ വില 83 രൂപ 24 പൈസ

കോഴിക്കോട് ഡീസൽ വില 77 രൂപ 26 പൈസ