രാജ്യത്തുടനീളം പ്രതിദിനം 13,000-ത്തിലധികം ഓടുന്ന എസി മെയിൽ, എക്സ്പ്രസ് ട്രെയിനുകളുടെ നിരക്ക് നിരക്കിൽ കിലോമീറ്ററിന് ഒരു പൈസയുടെ വർധനവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ദില്ലി: ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന ട്രെയിൻ ടിക്കറ്റ് നിരക്ക് നേരിയതാണെന്ന് ഇന്ത്യൻ റെയിൽവേ. എസി, നോൺ-എസി മെയിൽ, എക്സ്പ്രസ്, സെക്കൻഡ് ക്ലാസ് ടിക്കറ്റുകളുടെ നിരക്കുകളിൽ നേരിയ വർധനവ് മാത്രമേ ഉണ്ടാകൂവെന്ന് ഇന്ത്യൻ റെയിൽവേ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുതിയ യാത്രാ നിരക്ക് ഘടന യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സബർബൻ യാത്രാ നിരക്കുകളിലോ പ്രതിമാസ സീസൺ ടിക്കറ്റ് (എംഎസ്ടി) വിലകളിലോ വർധനവ് നടപ്പിലാക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 500 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് സാധാരണ സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾക്ക് നിരക്ക് വർധനവ് ഉണ്ടാകില്ല. എന്നാൽ, സെക്കൻഡ് ക്ലാസ് യാത്രയിൽ 500 കിലോമീറ്ററിൽ കൂടുതലുള്ള ദൂരത്തിന് കിലോമീറ്ററിന് അര പൈസ വർധിക്കും. അതായത് 500 കിലോമീറ്ററിന് പുറത്ത് 100 കിമീ യാത്ര ചെയ്താൽ വെറും 50 പൈസ മാത്രമാണ് അധികം ഈടാക്കുകയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
രാജ്യത്തുടനീളം പ്രതിദിനം 13,000-ത്തിലധികം ഓടുന്ന എസി മെയിൽ, എക്സ്പ്രസ് ട്രെയിനുകളുടെ നിരക്ക് നിരക്കിൽ കിലോമീറ്ററിന് ഒരു പൈസയുടെ വർധനവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം എസി ക്ലാസ് ടിക്കറ്റുകൾക്ക് കിലോമീറ്ററിന് 2 പൈസയുടെ വർധനവ് ഉണ്ടായേക്കും. പതിവ് യാത്രക്കാർക്കും ഹ്രസ്വദൂര യാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കാതെ പ്രവർത്തനച്ചെലവ് കൈകാര്യം ചെയ്യുന്നതിനുള്ള ഇന്ത്യൻ റെയിൽവേയുടെ ശ്രമങ്ങളുടെ ഭാഗമായാണ് നിരക്ക് പരിഷ്കരണമെന്നും പറയുന്നു.
