കൊച്ചി: അതിവേഗം വളരുന്ന കൊച്ചി നഗരത്തില്‍ ആധുനിക ഫ്ലാറ്റ് സമുച്ചയവുമായി ട്രിനിറ്റി ബില്‍ഡേഴ്സ്. ന്യൂ കാസില്‍ എന്ന് പേരിട്ടിരിക്കുന്ന ആഡംബര  അപ്പാര്‍ട്ട്മെന്‍റ് സമുച്ചയം എറണാകുളത്ത് എന്‍എച്ച് ബൈപ്പാസില്‍ നിന്ന് അര കിലോമീറ്റര്‍ മാറി ആലിന്‍ ചുവട്ടിലാണ് സ്ഥിതി ചെയ്യുന്നത്. 14 നിലകളിലായി രണ്ട്,മൂന്ന്,നാല് ബിഎച്ച്കെ സൗകര്യങ്ങളോട് കൂടിയ 40 അപ്പാര്‍ട്ടുമെന്‍റുകളാണ് ന്യൂ കാസിലിലുളളത്. 

കൊച്ചി നഗരത്തിലെ പ്രധാന ഇടങ്ങളെല്ലാം ലക്ഷ്വറി ഫ്ലാറ്റ് സമുച്ചയത്തിന് അടുത്താണെന്നത് ന്യൂ കാസിലിന്‍റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നു. നഗരത്തില്‍ ഇഎന്‍സി ഹോസ്പിറ്റലിന് പുറകിലാണ് ന്യൂ കാസിലിന്‍റെ സ്ഥാനം. കൊച്ചിയിലെ സുഖസൗകര്യങ്ങള്‍ നുകര്‍ന്നുകൊണ്ട് നിങ്ങളുടെ മോഹങ്ങളും സ്വപ്നങ്ങളും സാക്ഷാത്കരിക്കാന്‍ ന്യൂ കാസില്‍ എന്നും നിങ്ങള്‍ക്കൊപ്പം ഒരു ഉറ്റസുഹൃത്തായി കൂടെ നില്‍ക്കും. 

സ്വിമ്മിങ് പൂള്‍, ഹെല്‍ത്ത് ക്ലബ്, ഇന്‍ഡോര്‍ ഗെയിംസ് ഏരിയ, ലാന്‍ഡ്സ്കേപ്പ്ഡ് ടെറസ്സ് ഗാര്‍ഡന്‍, സെന്‍ട്രലൈസ്ഡ് ഗ്യാസ് സപ്ലൈ, രണ്ട് ആധുനിക ലിഫ്റ്റുകള്‍, ജനറേറ്റര്‍ ബാക്കപ്പ് തുടങ്ങിയ എല്ലാവിധ അനുബന്ധ സൗകര്യങ്ങളും ട്രിനിറ്റി ബില്‍ഡേഴ്സ് ന്യൂ കാസിലില്‍ സജീകരിച്ചിട്ടുണ്ട്.

 

2005 മുതല്‍ കെട്ടിട നിര്‍മ്മാണ രംഗത്ത് സജീവമായി തുടരുന്ന ട്രിനിറ്റി ബില്‍ഡേഴ്സ് ഇതുവരെ 12 പ്രോജക്ടുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയവരാണ്. നിരവധി പ്രോജക്ടുകളുടെ നിര്‍മ്മാണം പുരോഗമിച്ചു വരികയാണ്. വിദഗ്ധരായ നിരവധി എഞ്ചിനീയര്‍മാരും ആര്‍ക്കിടെക്റ്റുകളും ചേര്‍ന്ന് സൂക്ഷ്മമായി തയ്യാറാക്കുന്ന പ്ലാനുകള്‍ അനുസരിച്ചാണ് ട്രിനിറ്റി പ്രോജക്ടുകള്‍ നടപ്പാക്കുക. എല്ലാക്കാലത്തും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും മുന്‍ഗണന നല്‍കി നവീന രീതിയിലാണ് ട്രിനിറ്റി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയിട്ടുളളത്. 

ന്യൂ കാസിലില്‍ നിന്ന് പ്രധാന സ്ഥലങ്ങളിലേക്കുളള ദൂരം:

എന്‍എച്ച് ബൈപ്പാസ് : 500 മീറ്റര്‍

പാലാരിവട്ടം : 1.6 കിലോമീറ്റര്‍

മെട്രോ സ്റ്റേഷന്‍ : 1.6 കിലോമീറ്റര്‍

ഇഎംസി ഹോസ്പിറ്റല്‍ : 600 മീറ്റര്‍

ലുലു മാള്‍ : 3.5  കിലോമീറ്റര്‍

സീപ്പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് : നാല് കിലോമീറ്റര്‍