മുംബൈ: ഇരുചക്ര വാഹന വിപണിയില്‍ ഹോണ്ടയുടെ വന്‍ കുതിപ്പ്. കഴിഞ്ഞ മാസം ബജാജിനെ പിന്തള്ളി ബൈക്ക് വിപണിയില്‍ രണ്ടാം സ്ഥാനം നേടിയ കമ്പനി, മൊത്തം ഇരുചക്ര വാഹന വില്‍പനയില്‍ ഒന്നാം സ്ഥാനക്കാരായ ഹീറോയ്ക്കു തൊട്ടടുത്തെത്തുകയും ചെയ്തു. ബജാജ് 1,61,930 ബൈക്ക് വിറ്റപ്പോള്‍ ഹോണ്ട 1,83,266 എണ്ണം വിറ്റു. ഹീറോയാണ് ഒന്നാമത്.
മൊത്തം ഇരുചക്ര വാഹന വിപണിയില്‍ ഒന്നാം സ്ഥാനക്കാരായ ഹീറോ മോട്ടോഴ്‌സ് 5,91,306 വാഹനങ്ങള്‍ വിറ്റപ്പോള്‍ ഹോണ്ട 5,78,929 എണ്ണം വിറ്റു. വ്യത്യാസം 12,377 മാത്രം. 3,68,618 ആക്ടിവ സ്‌കൂട്ടര്‍ വിറ്റഴിച്ചാണ് ഹോണ്ട ഈ വന്‍ നേട്ടമുണ്ടാക്കിയത്. ആദ്യമായാണ് ആക്ടിവയുടെ വില്‍പന 3.5 ലക്ഷം കടക്കുന്നത്.
