Asianet News MalayalamAsianet News Malayalam

എല്ലാ പാവപ്പെട്ടവര്‍ക്കും സൗജന്യ പാചകവാതക പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

നിലവില്‍ ഈ സ്കീമിന്‍റെ കീഴില്‍ ഓരോ സൗജന്യ പാചക വാതക കണക്ഷന്‍ നല്‍കുമ്പോഴും എണ്ണ കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സബ്സിഡിയായി 1,600 രൂപ വച്ച് നല്‍കും. സിലണ്ടറിന്‍റെ സെക്യൂരിറ്റി ചാര്‍ജും ഫിറ്റിങ് ചാര്‍ജുമാണ് ഇങ്ങനെ സബ്സിഡിയായി നല്‍കുന്നത്. 

Ujjwala Yojana: central plan to extends LPG scheme to all poor households
Author
New Delhi, First Published Dec 18, 2018, 2:56 PM IST

ദില്ലി: പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി വിപുലീകരിച്ച് രാജ്യത്തെ എല്ലാ പാവപ്പെട്ട കുടുംബങ്ങള്‍ക്കും സൗജന്യ പാചകവാതക കണക്ഷന്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന. ദാരിദ്ര്യരേഖയ്ക്ക് താഴെയുളള വീട്ടിലെ വനിതകള്‍ക്ക് സൗജന്യ പാചകവാതക കണക്ഷന്‍ നല്‍കാനായുളള പദ്ധതിയാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന. പദ്ധതി വിപുലപ്പെടുത്താന്‍ കേന്ദ്ര സാമ്പത്തികകാര്യ മന്ത്രിസഭാസമിതി അനുമതി നല്‍കിയതായി പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു. 

2016 ലാണ് കേന്ദ്ര സര്‍ക്കാര്‍ പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രഖ്യാപിച്ചത്. പദ്ധതി വിപുലപ്പെടുത്തുന്നത് രാജ്യത്തെ എല്ലാ വീടുകളിലും പാചക വാതകം എത്തിക്കാന്‍ ഉതകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഈ സ്കീമിന്‍റെ കീഴില്‍ ഓരോ സൗജന്യ പാചക വാതക കണക്ഷന്‍ നല്‍കുമ്പോഴും എണ്ണ കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സബ്സിഡിയായി 1,600 രൂപ വച്ച് നല്‍കും. സിലണ്ടറിന്‍റെ സെക്യൂരിറ്റി ചാര്‍ജും ഫിറ്റിങ് ചാര്‍ജുമാണ് ഇങ്ങനെ സബ്സിഡിയായി നല്‍കുന്നത്. 
 
Follow Us:
Download App:
  • android
  • ios